By Shyma Mohan.02 02 2023
അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യക്ക് ഉജ്വല വിജയം സമ്മാനിച്ച ശുഭ്മാന്‍ ഗില്ലിന് പ്രശംസയുമായി വിരാട് കോഹ്‌ലി.
അഹമ്മദാബാദില്‍ ഗില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരകം, ഭാവി ഇവിടെയാണ് എന്നാണ് കിംഗ് കോഹ്‌ലി കുറിച്ചത്. വിരാട് കോഹ്‌ലിയെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ഗില്ലിന്റെ ചിത്രത്തിനൊപ്പമായിരുന്നു കോഹ്‌ലിയുടെ കമന്റ്.
ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറിയോടെ ട്വിന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് ഗില്‍ മറികടന്നിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോഹ്‌ലി പുറത്താകാതെ നേടിയ 122 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗില്‍ 126 റണ്‍സ് നേടി സ്വന്തം പേരില്‍ കുറിച്ചത്.