/kalakaumudi/media/post_banners/25eefec5c38d2cca8edbd6a964704fa4afb6bc426ed7137cef55f78ae94b1cc2.jpg)
ന്യൂഡല്‍ഹി: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഐപിഎല്‍ നഷ്ടമാകും. ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ശസ്ത്രക്രിയക്കുശേഷം മുംബൈയില്‍ ചികിത്സയിലാണ് പന്ത്.
ഐപിഎല്ലില്‍ പന്തിന്റെ സേവനം ഉണ്ടാകില്ല. ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെടുന്നുണ്ടെന്നും പന്തിന്റെ അസാന്നിധ്യം തീര്‍ച്ചയായും ടീമിനെ ബാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.
2019ലും ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. ഉപദേശക റോളിലായിരുന്നു അന്ന് ഡല്‍ഹിക്കൊപ്പം ദാദയുണ്ടായിരുന്നത്. എന്നാല്‍ ബിസിസിഐ അധ്യക്ഷ ചുമതല ലഭിച്ചതോടെ ഉപദേശക സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.