/kalakaumudi/media/post_banners/ecf3c3d6ef02dbc4e8e0406fdbf81084fcafab4f71a3e8eb7de3e3965d74a18e.jpg)
സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റി സ്കൂൾ ഒളിമ്പിക്സ് എന്നാകാം ആലോചന. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്.അടുത്ത വർഷം പ്രശ്നം പരിഹരിക്കാം.
ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു. 64ാമത് സംസ്ഥാന സ്കൂൾ കായിക മേള മാധ്യമ അവാർഡും മന്ത്രി പ്രഖ്യാപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
