0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
Sports

നിക്ഷേപ തട്ടിപ്പ്: ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍

ബോള്‍ട്ടിന് നിക്ഷേപ തട്ടിപ്പില്‍ നഷ്ടമായത് കോടികള്‍. 97.5 കോടിയാണ് താരത്തിന് നഷ്ടമായത്.

author-image
Shyma Mohan
20 Jan 2023 10:22 IST
New Update
നിക്ഷേപ തട്ടിപ്പ്: ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍

സാന്‍ ജ്വാന്‍: ജമൈക്കെയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന് നിക്ഷേപ തട്ടിപ്പില്‍ നഷ്ടമായത് കോടികള്‍. 97.5 കോടിയാണ് താരത്തിന് നഷ്ടമായത്. സ്‌റ്റോക്‌സ് ആന്റ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണമാണ് നഷ്ടമായത്.

വിരമിച്ചതിനുശേഷം ഉപയോഗിക്കാനായി നീക്കിവെച്ച തുകയാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 12000 ഡോളര്‍ മാത്രമാണ് താരത്തിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്നതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ ലിന്റന്‍ പി ഗോര്‍ഡന്‍ അറിയിച്ചു. കമ്പനി പണം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ലിന്റന്‍ പറഞ്ഞു. 2012ലാണ് ഉസൈന്‍ ബോള്‍ട്ട് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചത്. 2022 ഒക്ടോബര്‍ വരെ പണം പിന്‍വലിച്ചിട്ടുമില്ല.

അതേസമയം സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് ബോള്‍ട്ടിന്റെ പണം തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ജമൈക്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒളിംപിക്‌സില്‍ എട്ട് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള ഇതിഹാസ താരം 2017ലാണ് ട്രാക്കിനോട് വിട പറഞ്ഞത്.

Sprinter Usain Bolt
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!