ഹൈദരാബാദ്: പാക്കിസ്ഥാനെതിരെ ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറ്റിങ്ങിനിടെ പ്രയാസപ്പെട്ട മെൻഡിസിനെ ഔട്ടായതിനു പിന്നാലെ ആശുപത്രിയിലേക്കു കൊ ണ്ടുപോകുകയായിരുന്നു. മെൻഡിനു പകരം സദീര സമരവിക്രമയായിരുന്നു മത്സരത്തിൽ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ. 77 പന്തിൽ 122 റൺസ് നേടിയ ശേഷമാണ് മെൻഡിസ് കളിക്കളം വിട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
