കായികരംഗത്തെ വനിതകള്‍ക്കെല്ലാം പ്രചോദനം: ഷൊയ്ബ് മാലിക്ക്

അവസാന ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്ക്.

author-image
Shyma Mohan
New Update
കായികരംഗത്തെ വനിതകള്‍ക്കെല്ലാം പ്രചോദനം: ഷൊയ്ബ് മാലിക്ക്

ധാക്ക: അവസാന ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്ക്.

കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക. അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഷൊയ്ബ് മാലിക്ക് ട്വീറ്റ് ചെയ്തത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലിലാണ് സാനിയ - ബോപ്പണ്ണ സഖ്യം പരാജയപ്പെട്ടത്. വികാരാധീനയായിട്ടായിരുന്നു സാനിയ കോര്‍ട്ടിനോട് വിട പറഞ്ഞത്. ഞാന്‍ കരയുന്നുണ്ടെങ്കില്‍ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. എന്റെ കുടുംബം ഇവിടെ എന്നോടൊപ്പമുണ്ട്. എന്റെ മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. 2005ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിച്ചുകൊണ്ടാണ് എന്റെ കരിയര്‍ തുടങ്ങിയത്. അന്ന് 18കാരിയായ ഞാന്‍ സെറീന വില്യംസിനെയാണ് നേരിട്ടതെന്നായിരുന്നു കണ്ണീരണിഞ്ഞ് സാനിയ പറഞ്ഞത്. സാനിയയുടെ വാക്കുകളെ കരഘോഷത്തോടെയാണ് റോഡ്‌ലെവര്‍ അരീനയിലെ കാണികള്‍ വരവേറ്റത്. മകന് മുന്നില്‍ അമ്മയെന്ന നിലയില്‍ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്നും സാനിയ പറഞ്ഞിരുന്നു.

australian open 2023 Sania Mirza and Shoaib Malik