കോഹ്‍ലിയുടെ ട്വന്റി 20 റെക്കോർഡ് തകർക്കാൻ സൂര്യകുമാർ യാദവ്

By Hiba.28 11 2023

imran-azhar

 

ഗുവാഹത്തി: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി 20 പരമ്പരയിലെ താൽക്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കാത്ത് കോഹ്‍ലിയുടെ റെക്കോഡ്. 60 റൺസ് കൂടി നേടിയാൽ ട്വന്റി 20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് സൂര്യക്ക് കൈക്കലാക്കാൻ കഴിയുക.

 

നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാമനായ സൂര്യകുമാർ 52 ട്വന്റി 20 ഇന്നിങ്സുകളിൽ നിന്നായി 1940 റൺസാണ് ഇതുവരെ നേടിയത്. 56 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‍ലി 2000 റൺസ് പിന്നിട്ടത്.

 

52 ഇന്നിങ്സുകളിൽ 2000 കടന്ന പാകിസ്താൻ താരങ്ങളായ ബാബർ അസമിന്റെയും മുഹമ്മദ് റിസ്‍വാന്റെയും പേരിലുള്ള ലോക റെക്കോഡ് മറികടക്കാനുള്ള അവസരം നേരിയ വ്യത്യാസത്തിൽ സൂര്യകുമാറിന് നഷ്ടമാകുകയായിരുന്നു.

 
 

OTHER SECTIONS