സൂര്യകുമാര്‍ യാദവ് ഐസിസി ട്വിന്റി20 താരം

ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ സൂര്യകുമാര്‍ യാദവിനെ ഐസിസി ട്വിന്റി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു.

author-image
Shyma Mohan
New Update
സൂര്യകുമാര്‍ യാദവ് ഐസിസി ട്വിന്റി20 താരം

ദുബായ്: ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ സൂര്യകുമാര്‍ യാദവിനെ ഐസിസി ട്വിന്റി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു.

32കാരനായ മുംബൈ ഇന്ത്യന്‍സ് താരം കഴിഞ്ഞ വര്‍ഷം നേടിയ റെക്കോര്‍ഡ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐസിസി ട്വിന്റി20 താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ട്വിന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ട്വിന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ട്വിന്റി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 31-3 എന്ന സ്‌കോറില്‍ പതറിയ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാന്‍ സൂര്യക്കായി. അതിന് പിന്നാലെ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അര്‍ധസെഞ്ചുറികള്‍ നേടി. ടി20 ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 60 റണ്‍സ് ശരാശരിയില്‍ 189.68 ബാറ്റിംഗ് ശരാശരിയിലാണ് സൂര്യ റണ്ണടിച്ചു കൂട്ടിയത്.

കഴിഞ്ഞ വര്‍ഷം ആകെ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളും നേടിയ സൂര്യ ഈ വര്‍ഷം ആദ്യം ആദ്യം ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.

 

Suryakumar Yadav ICC Mens T20I Cricketer of the Year