/kalakaumudi/media/post_banners/89089ee3cb02c091956c829858a18ba4dcb3daf9a84fb2561742ff9181341670.jpg)
മുംബൈ: ലോകകപ്പിൽ ഹാട്രിക് വിജയവുമായി കുതിക്കുന്ന ടീം ഇന്ത്യക്കു വമ്പൻ മുന്നറിയിപ്പുമായി ആസ്ട്രേലിയയുടെ മുൻ ഇതിഹാസം റിക്കി പോണ്ടിംഗ്.
നിലവിൽ പോയിന്റ് പട്ടികയിൽ തലപ്പത്ത് നിൽക്കുകയാണ് രോഹിത് ശർമയും സംഘവും ആദ്യ മൽസരത്തിൽ അഞ്ചു തവണ ചാംപ്യന്മാരായ ആസ്ട്രേലിയയെ തകർത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ തുടർന്ന് അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും നിഷ്പ്രഭരാക്കുകയായിരുന്നു.
നാലാം റൗണ്ടിൽ വ്യാഴഴ്ച ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് പോണ്ടിംഗിന്റെ മുന്നറിയിപ്പ്. ഒരൊറ്റ മൽസരത്തിൽ മോശം പ്രകടനം നടത്തിയാൽ സ്വന്തം കാണികൾക്കു മുന്നിൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിലേക്കു വീഴുമെന്നാണ് പോണ്ടിംഗ് ചൂണ്ടിക്കാണിക്കുന്നത്.
മൽസരങ്ങൾ സ്വന്തം കാണികൾക്കു മുന്നിലായതിനാൽ തന്നെ വലിയ ആരാധക പിന്തുണയാണ് ഇന്ത്യക്കു വിവിധ വേദികളിൽ നിന്നും ലഭിച്ചു. കൊണ്ടിരിക്കുന്നത്. അവസാനമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരായ സൂപ്പർ പോരാട്ടത്തിനെത്തിയത് ഒരു ലക്ഷത്തിന് മുകളിൽ കാണികളായിരുന്നു.
ഐസിസിയുടെ ഷോയിൽ സംസാരിക്കവെയായിരുന്ന ആരാധകരിൽ നിന്നും ഇന്ത്യൻ ടീമിനു നേരിടാൻ സാധ്യതയുള്ള സമ്മർദ്ദത്തെക്കുറിച്ച് പോണ്ടിംഗ് സംസാരിച്ചത്. ലീഗ് ഘട്ടത്തിലെ ഏതെങ്കിലുമൊരു കളിയിൽ ഇന്ത്യ പതറുകയാണെങ്കിൽ വളരെയധികം വികാരഭരിതായ ആരാധകർ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്?
ഒരു മൽസരത്തിൽ ക്ലിക്കായില്ലെങ്കിൽ അതു ടീമെന്ന നിലയിൽ മാത്രമല്ല താരമെന്ന നിലയിൽ വ്യക്തിപരമായും അവരെ സമ്മർദ്ദത്തിലേക്കു തള്ളിയിടും. തീർച്ചയായും മികച്ച തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിട്ടുള്ളത്, അതിൽ അവർ സന്തോഷിക്കുന്നുണ്ടെന്നും പോണ്ടിംഗ് വിശദമാക്കി.