തുര്‍ക്കി- സിറിയ ഭൂചലനം;ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി

സ്‌പോര്‍ടിങ് ഡയറക്ടര്‍ താനിര്‍ സാവുത്തും കെട്ടിടാവശഷിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു.

author-image
parvathyanoop
New Update
തുര്‍ക്കി- സിറിയ ഭൂചലനം;ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി

കഴിഞ്ഞ ദിവസമുണ്ടായ തുര്‍ക്കി - സിറിയ ഭൂചലനത്തില്‍ തുര്‍ക്കിയിലെ ആഭ്യന്തര ലീഗില്‍ ഹതായ് സ്‌പോറിനായി കളിക്കുന്ന ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.

അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതായി വാര്‍ത്ത വന്നെങ്കിലും ക്ലബ് വൈസ് പ്രസിഡന്റ് അത് നിഷേധിച്ചു.ഭൂചലമുണ്ടാകുന്നതിന്റെ തലേന്ന് രാത്രി തുര്‍ക്കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടത്.

തുര്‍ക്കിയില്‍ മാത്രം 5,606 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നുവീണത്. സിറിയയിലും പൗരാണിക നഗരമായ അലപ്പോയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

കാലിന് പരിക്കോടെ അറ്റ്‌സുവിനെ പുറത്തെത്തിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ശ്വാസ പ്രശ്‌നങ്ങളും ഉണ്ടെന്നാന്നാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും.

താരവും സ്‌പോര്‍ട്ടിങ് ഡയറക്ടറും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു.ചെല്‍സി ടീമുകള്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറിലാണ് വിങ്ങര്‍ തുര്‍ക്കി സൂപര്‍ ലീഗിലെത്തിയത്.സ്‌പോര്‍ടിങ് ഡയറക്ടര്‍ താനിര്‍ സാവുത്തും കെട്ടിടാവശഷിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു.

Christian Atsu Turkey-Syria earthquake