/kalakaumudi/media/post_banners/a3678014134134013a7c7948fa7b13747bb59976f8ce6df6809f6ef55ca2f6c4.jpg)
ഹൊബാര്‍ട്ട്: അണ്ടര്‍ 19 വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മറ്റൊരു സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും. ജനുവരി 27ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം.
ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും മൂന്ന് ജയം സഹിതം ആറു പോയിന്റ് പങ്കിടുകയായിരുന്നു. എന്നാല്‍, മികച്ച റണ്‍ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിച്ചു. ഗ്രൂപ്പ് രണ്ടില്‍ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലന്‍ഡിനും 8 പോയിന്റ് വീതമുണ്ട്. എന്നാല്‍, റണ്‍ നിരക്കില്‍ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലന്‍ഡ് രണ്ടാമതും എത്തി.