/kalakaumudi/media/post_banners/109637ef2df1cce3bb41d7f73b0d077b144b953686b54b7f4892952d11670eb0.jpg)
യുഎസ് ഓപ്പണില്‍, നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. ടെയ്ലര്‍ ഫ്രിറ്റ്സിനെതിരെ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ചാണ് താരം 47-ാം പുരുഷ ഗ്രാന്‍ഡ് സ്ലാം സെമിയില്‍ കടന്നത്.
36 കാരനായ സെര്‍ബിയന്‍ താരം ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ 6-1 6-4 6-4 നാണ് വിജയിച്ചത്. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.
ന്യൂയോര്‍ക്കിലെ പൊള്ളുന്ന ചൂടിനെ അതിജീവിച്ചാണ് ജോക്കോവിച്ച് തിളങ്ങുന്ന വിജയം കൈപ്പിടിയിലൊതുക്കിയത്.