/kalakaumudi/media/post_banners/ea4bd36901141c6469eb6b3ef1415e3635d2ab31436461c2ec915b9fcbede738.jpg)
മുംബൈ: ഇന്ത്യന്‍ താരം കെഎല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയയുമായുള്ള രാഹുലിന്റെ വിവാഹം.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എംഎസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല. വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത് 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമായിരുന്നുവെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഹുലിന് വിവാഹ സമ്മാനമായി ധോണി നല്‍കിയത് 80 ലക്ഷം രൂപ വിലമതിക്കുന്ന കാവസാക്കി നിഞ്ജ ബൈക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് 2.70 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് രാഹുലിന് വിവാഹ സമ്മാനമായി നല്‍കിയത്.
ധോണി സമ്മാനിച്ച ബൈക്കിന്റെ മോഡല്‍ എതാണെന്ന് വ്യക്തമല്ലെങ്കിലും കാവസാക്കിയുടെ Ninja H2R എന്ന മോഡലാണ് നല്‍കിയതെന്നാണ് സൂചന. 79,90,000 രൂപയാണ് ഇതിന്റെ വില.
സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങളും ദമ്പതികള്‍ക്ക് കോടികള്‍ വിലയുള്ള വിവാഹ സമ്മാനങ്ങള്‍ നല്‍കി. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആതിയക്ക് 1.6 കോടി രൂപ വിലമതിക്കുന്ന ഓഡി കാറും ജാക്കി ഷെറോഫ് 30 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റും അര്‍ജ്ജുന്‍ കപൂര്‍ 1.5 കോടി രൂപയുടെ വാച്ചുമാണ് വിവാഹ സമ്മാനമായി നല്‍കിയത്.