ചരിത്രനേട്ടവുമായി വിരാട് കോലി; സച്ചിന്റെ വമ്പൻ റെക്കോർഡ് തകർത്തു

ഞായറാഴ്ച ചെന്നൈയിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി തന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടംകുടി സ്വന്തമാക്കി.

author-image
Hiba
New Update
ചരിത്രനേട്ടവുമായി വിരാട് കോലി; സച്ചിന്റെ വമ്പൻ റെക്കോർഡ് തകർത്തു

ഞായറാഴ്ച ചെന്നൈയിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി തന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടംകുടി സ്വന്തമാക്കി.

ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കോഹ്‌ലി ഒരു അർദ്ധ സെഞ്ച്വറി നേടി, ഐസിസി പരിമിത ഓവർ ടൂർണമെന്റുകളിൽ (ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി. നേരത്തെ 58 മത്സരങ്ങളിൽ നിന്ന് 2718 റൺസ് നേടിയ സച്ചിന്റെ പേരായിരുന്നു ഈ റെക്കോർഡ്. ഇപ്പോൾ 64 മത്സരങ്ങളിൽ നിന്ന് 2785 റൺസ് നേടിയ കോഹ്‌ലിയാണ് മുന്നിൽ.

ഐസിസി പരിമിത ഓവർ ടൂർണമെന്റുകളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ

2785 - വിരാട് കോഹ്‌ലി (64 ഇന്നിംഗ്‌സ്)*

2719 - സച്ചിൻ ടെണ്ടുൽക്കർ (58)

2422 - രോഹിത് ശർമ്മ (64)

1707 - യുവരാജ് സിംഗ് (62)

1671 - സൗരവ് ഗാംഗുലി (32)

85 റൺസ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിനെ കരകയറ്റി, ഇത് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റിന്റെ വിജയത്തിന് വഴിയൊരുക്കി.കെഎൽ രാഹുലുമായുള്ള (115 പന്തിൽ പുറത്താകാതെ 97) കൂട്ടുകെട്ട് ലക്ഷ്യത്തിന്റെ കാഠിന്യം കുറച്ചു.

ഓസ്‌ട്രേലിയ 49.3 ഓവറിൽ 199 റൺസ് നേടിയപ്പോൾ ഇന്ത്യ 41.2 ഓവറിൽ 201 റൺസ് എന്ന നേട്ടവുമായി അതിനെ മറികടന്നു. മികച്ച ബാറ്റർമാരായ 3 പേർ പവലിയനിലേക്ക് മടങ്ങിയതിന് ശേഷമായിരുന്നു ഇവരുടെയും കൂട്ടുകെട്ട്, രാഹുലിൻറെയും കോഹ്‌ലിയുടെയും കൂട്ടുകെട്ടിനെ ക്യാപ്റ്റൻ രോഹിത് ശർമ്മ വളരെയധികം പ്രശംസിച്ചു.

ഇന്ത്യയുടെ വിജയത്തിൽ സ്പിന്നർമാർക്കും വലിയ പങ്കുണ്ട്. രവീന്ദ്ര ജഡേജ (10 ഓവറിൽ 3/28), രവിചന്ദ്രൻ അശ്വിൻ (10 ഓവറിൽ 2/34), കുൽദീപ് യാദവ് (10 ഓവറിൽ 2/42) എന്നിവർ ചേർന്ന് 49.3 ഓവറിൽ 199 റൺസിന് ഓസ്‌ട്രേലിയയെ പുറത്താക്കി.

icc world cup sachin tendulkar Virat Kohli