ഇന്ത്യ-അഫ്ഗാനിസ്താന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ല.

ഇന്ത്യ അഫ്ഗാനിസ്താന്‍ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി കളിക്കില്ല.

author-image
Athira
New Update
ഇന്ത്യ-അഫ്ഗാനിസ്താന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ല.

ഇന്ത്യ അഫ്ഗാനിസ്താന്‍ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി കളിക്കില്ല. വ്യഴാഴ്ച മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ നിന്ന് താരം വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുമെന്നും ശേഷിക്കുന്ന കളിയിലുണ്ടാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു.

ആദ്യ കളിയില്‍ കോലിയുടെ അഭാവം ആരാധകരില്‍ നിരാശയുണ്ടാക്കിയെങ്കിലും ഇന്ത്യ കിടിലന്‍ ജയത്തോടെ പരമ്പരയ്ക്ക് തുടക്കമിടുമെന്ന പ്രതീക്ഷയാണുള്ളത്.  ഇടവേളക്ക് ശേഷം രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവെന്ന സവിശേഷതയും ഈ കളിക്കുണ്ട്.

സീനിയര്‍ ബാറ്ററായ കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പരില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. തിലക് വര്‍മയും റിങ്കു സിങ്ങുമാകും ബാറ്റിങ്ങിനിറങ്ങും. വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ബാറ്റിങ് ഓപ്പണ്‍ ചെയ്യുമെന്ന് ദ്രാവിഡ് അറിയിച്ചു. 

 

news updates sports news Latest News