ചരിത്രമെഴുതി വാന്ദ്രസോവ; വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം

വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍കേറ്റ വാന്ദ്രസോവയ്ക്ക് കിരീടം. താരത്തിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്.

author-image
Web Desk
New Update
ചരിത്രമെഴുതി വാന്ദ്രസോവ; വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം

ലണ്ടന്‍: വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍കേറ്റ വാന്ദ്രസോവയ്ക്ക് കിരീടം. താരത്തിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്.

ഏകപക്ഷീയ മത്സരത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരിയായ തുനീസിയന്‍ താരം ഒന്‍സ് ജാബറിനെ വീഴ്ത്തിയാണ് വാന്ദ്രസോവ ചരിത്ര വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 64, 64.

വിമ്പിള്‍ഡന്‍ കിരീടം ചൂടുന്ന ആദ്യ സീഡില്ലാ താരമാണ് വാന്ദ്രസോവ. സെമിയില്‍ വാന്ദ്രസോവ യുക്രെയ്ന്‍ താരം എലിന സ്വിറ്റോലിനയെയും (63,63) ജാബര്‍ ബെലാറൂസ് താരം അരീന സബലേങ്കയെയുമാണ് (67,64,63) തോല്‍പിച്ചത്.

sports Grand Slam title Wimbledon2023 tennis Vondrousova