വെയ്ന്‍ റൂണി ബര്‍മിങ്ങാം പരിശീലകന്‍

വെയ്ന്‍ റൂണി ബര്‍മിംങ്ങാം ക്ലബിന്റെ മാനേജരാകും. ഇന്നലെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഡി.സി യുണൈറ്റഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ റൂണി ഇംഗ്ലീഷ് ഫുട്‌ബോളിലേക്കു തിരികെയെത്താനുള്ള ശ്രമത്തിലാണ്.

author-image
Hiba
New Update
വെയ്ന്‍ റൂണി ബര്‍മിങ്ങാം പരിശീലകന്‍

ബര്‍മിങ്ങാം: വെയ്ന്‍ റൂണി ബര്‍മിംങ്ങാം ക്ലബിന്റെ മാനേജരാകും. ഇന്നലെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഡി.സി യുണൈറ്റഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ റൂണി ഇംഗ്ലീഷ് ഫുട്‌ബോളിലേക്കു തിരികെയെത്താനുള്ള ശ്രമത്തിലാണ്.

ബര്‍മിങ്ങാം പരിശീലകന്‍ ആയാല്‍ സഹ പരിശീലകരായി മുന്‍ ചെല്‍സി ലെഫ്റ്റ് ബാക്ക് ആഷ്ലി കോളിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സഹതാരം ജോണ്‍ ഒഷിയയെയും റൂണി എത്തിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ ബര്‍മിങ്ഹാം ആറാം സ്ഥാനത്താണ്. അവരുടെ ഇപ്പോഴത്തെ പരിശീലകന്‍ ജോണ്‍ ഉസ്റ്റസിയെ ക്ലബ് ഇന്നലെയാണ് പുറത്താക്കിയത്.

Birmingham coach Wayne Rooney