/kalakaumudi/media/post_banners/9a29bf529ee82f39454cc52660a255f6e2f9c4d27b19b261fa07931ee27121fa.jpg)
ന്യൂയോർക്ക്: യുഎസ് ഫുട്ബോൾ ക്ലബ് ഡിസി യുണൈറ്റഡിന്റെ പരിശീലകൻ വെയ്ൻ റൂണി സ്ഥാനമൊഴിഞ്ഞു. മേജർ ലീഗ് സോക്കർ ടൂർണമെന്റിന്റെ പ്ലേ ഓഫ് കാണാതെ ക്ലബ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനം ഒഴിയാൻ മുപ്പത്തിയേഴുകാരൻ റൂണി സന്നദ്ധത അറിയിച്ചത്. അവസാന മത്സരത്തിൽ ന്യൂയോർക്ക് സിറ്റി എഫ്സിയെ 2-0ന് തോൽപിച്ചെങ്കിലും ലീഗിൽ 9-ാം സ്ഥാനത്താണ് ഡിസി യുണൈറ്റഡ് ഫിനിഷ് ചെയ്തത്.