/kalakaumudi/media/post_banners/f954a394ee19eab6da5abd9283b4adb1a848c47ddc10b8eef00d1e6cd963499f.jpg)
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സൗരവ് ഗാംഗുലിയുടെ സുരക്ഷ 'വൈ' കാറ്റഗറിയില്‍ നിന്ന് 'ഇസെഡ്' കാറ്റഗറി ആയാണ് ഉയര്‍ത്തിയത്.
സൗരവ് ഗാംഗുലിക്ക് നല്‍കിയിരുന്ന വൈ കാറ്റഗറി സുരക്ഷ അവസാനിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന പുനരാലോചനാ സമിതി യോഗത്തിലാണ് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
ഇസെഡ് കാറ്റഗറി സുരക്ഷ ലഭിച്ചാല്‍ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭ്യമാകുക. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ ഗാംഗുലിക്ക് സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സേവനവും അദ്ദേഹത്തിന്റെ ബെഹാലയിലുള്ള വീടിന് മൂന്ന് പൊലീസുകാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഡയറക്ടറാണ് ഗാംഗുലി. ഇതിനുശേഷം 21ന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">