By Web Desk.27 03 2023
സെഞ്ചൂറിയന്‍: രണ്ടാം ട്വന്റി 20യില്‍ 258 റണ്‍സ് അടിച്ചുകൂട്ടിയ വെസ്റ്റ് ഇന്‍ഡീസിനെ 18.5 ഓവറില്‍ ആറ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. സിക്സര്‍ മഴ പെയ്തിറങ്ങിയ സെഞ്ചൂറിയനിലെ മത്സരത്തില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സിലെത്തിയ പ്രോട്ടീസ് ക്വിന്റണ്‍ ഡികോക്കിന്റെ സെഞ്ചുറി കരുത്തില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ വെറും നാല് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ ഐതിഹാസിക വിജയം നേടി.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്ക് 44 പന്തില്‍ 100 ഉം റീസാ ഹെന്‍ഡ്രിക്സ് 28 പന്തില്‍ 68 ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രാമും(21 പന്തില്‍ 38*), ഹെന്റിച്ച് ക്ലാസനും(7 പന്തില്‍ 14*) വിന്‍ഡീസിനെ പരാജയപ്പെടുത്തി.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 258/5 (20), ദക്ഷിണാഫ്രിക്ക- 259/4 (18.5).