വിംബിള്‍ഡണ്‍: സബലങ്കയ്ക്കും അസരങ്കയ്ക്കും മുന്നേറ്റം

വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയ്ക്ക് വിജയം. ഫ്രഞ്ച് താരം ഗ്രചവെക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക ജയം സ്വന്തമാക്കിയത്.

author-image
Web Desk
New Update
വിംബിള്‍ഡണ്‍: സബലങ്കയ്ക്കും അസരങ്കയ്ക്കും മുന്നേറ്റം

വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയ്ക്ക് വിജയം. ഫ്രഞ്ച് താരം ഗ്രചവെക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക ജയം സ്വന്തമാക്കിയത്.

ആദ്യ സെറ്റ് 6-2 നു നഷ്ടമായ അസരങ്ക രണ്ടാം സെറ്റ് 7-5 നു നേടി മത്സരത്തില്‍ തിരിച്ചെത്തി. മൂന്നാം സെറ്റില്‍ ട്രാക്കിലെത്തിയ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം വിജയിച്ചു.

മൂന്നാം റൗണ്ടില്‍ 11 സീഡ് ദാരിയയെ 6-2, 6-4 എന്ന സ്‌കോറിന് തകര്‍ത്ത 19 സീഡ് വിക്ടോറിയ അസരങ്ക വിംബിള്‍ഡണ്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ സീഡ് ചെയ്യാത്ത സാസ്‌നോവിചിനെ 6-2, 6-2 എന്ന സ്‌കോറിന് തകര്‍ത്ത ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അനായാസ ജയവുമായി 25 സീഡ് മാഡിസണ്‍ കീയ്‌സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഉക്രൈന്‍ താരവും 26 സീഡും ആയ അന്‍ഹെലിന കലിനിനയെ മൂന്നു സെറ്റ് പോരാട്ടത്തില്‍ മറികടന്നു മുന്‍ യു.എസ് ഓപ്പണ്‍ ജേതാവ് ബിയാങ്ക ആന്ദ്രീസ്‌കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

wimbledon 2023 tenis sports