ലോകകപ്പ്: ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും ഇനിയുള്ള കളികൾ നിർണായകം

ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയും ശ്രീലങ്കയും തിങ്കളാഴ്ച അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ജയം അനിവാര്യം. തോൽക്കുന്ന ടീമിന് ഇനിയുള്ള യാത്ര ദുഷ്കരമായിരിക്കും. മത്സരം ഉച്ചകഴിഞ്ഞ് 2 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

author-image
Hiba
New Update
ലോകകപ്പ്: ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും ഇനിയുള്ള കളികൾ നിർണായകം

ലക്നൗ: ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയും ശ്രീലങ്കയും തിങ്കളാഴ്ച അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ജയം അനിവാര്യം. തോൽക്കുന്ന ടീമിന് ഇനിയുള്ള യാത്ര ദുഷ്കരമായിരിക്കും. മത്സരം ഉച്ചകഴിഞ്ഞ് 2 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമുള്ള പോരായ്മകളാണ് ഓസ്ട്രേലിയയെ അലട്ടുന്നത്. 2 മത്സരങ്ങളിലും 200 റൺസ് പിന്നിടാൻ പോലും ബാറ്റർമാർക്കു കഴിഞ്ഞില്ല.

അതേസമയം, ബാറ്റിങ്ങിൽ കരുത്തു കാട്ടിയ ലങ്കയ്ക്കു വിനയായത് ബോളിങ്ങിലെ ദൗർബല്യമാണ്. ക്യാപ്റ്റൻ ദാസുൻ ശനക പരുക്കേറ്റു ലോകകപ്പിൽനിന്നു പുറത്തായത് തിരിച്ചടിയാണ്. കുശാൽ മെൻഡിസാണ് പകരം നായകനാവുക.

srilanka australia world cup