ധോണിയുടെ ചിത്രം വിവാഹ കത്തില്‍ പതിച്ച് ആരാധകന്‍; വൈറല്‍

ആരാധകന്‍ തന്റെ വിവാഹ ക്ഷണക്കത്തില്‍ 'തല'യുടെ പടം പ്രിന്റ് ചെയ്തതാണ് പുതിയ വിശേഷം.

author-image
greeshma
New Update
ധോണിയുടെ ചിത്രം വിവാഹ കത്തില്‍ പതിച്ച് ആരാധകന്‍; വൈറല്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എം എസ് ധോണി. പലപ്പോഴും ധോണിയോടുള്ള ആരാധന അതിരുവിടുന്നതും കാണാം. പൊതുവേദികളില്‍ എത്തുന്ന ധോണിക്ക് ഗംഭീര വരവേല്‍പ്പാണ് ആരാധകരും നല്‍കുന്നത്. എന്നാല്‍ ധോണിയോടുള്ള ആരാധന മൂത്ത് ഒരു ആരാധകന്‍ തന്റെ വിവാഹ ക്ഷണക്കത്തില്‍ 'തല'യുടെ പടം പ്രിന്റ് ചെയ്തതാണ് പുതിയ വിശേഷം.

പ്രമുഖ ക്രിക്കറ്റ് ആരാധകനായ ജോണ്‍സാണ് ഈ വെഡ്ഡിംഗ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം അറുപതിനായിരത്തിലേറെ പേരാണ് ഈ ചിത്രം കണ്ടത്. അതെ സമയം ഈ വിവാഹക്ഷണ കത്ത് എവിടെ നിന്നുള്ളതാണ് എന്നത് വ്യക്തമല്ല.ഐപിഎല്‍ 2023 സീസണിനായി ഇപ്പോള്‍ ചെന്നൈയിലാണ് എം എസ് ധോണിയുള്ളത്. ചെപ്പോക്കിലെ ഹോം മൈതാനത്ത് ധോണിയും കൂട്ടരും സീസണിന് മുന്നോടിയായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്‌സില്‍ ധോണി കൂറ്റന്‍ സിക്‌സറുകള്‍ പറത്തുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.

ഐപിഎല്ലിനായി ചെന്നൈയിലെത്തിയ 'തല'യ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. വലിയ ആരാധകവൃന്ദം ധോണിയെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിന് ശേഷം ഹോട്ടലിലേക്ക് പോയപ്പോഴും ധോണിയെ കാത്ത് ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു. 2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.അതെ സമയം ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആവാനാണ് സാധ്യത.

ipl MS DONI CHENNAI FANS