സൂര്യകുമാര്‍ യാദവിന്റെ ലോകകപ്പ് ടീം സെലക്ഷന്‍; ഗവാസ്‌കര്‍ അത്ര കോണ്‍ഫിഡന്റ് അല്ല!

By Hiba .29 09 2023

imran-azhar


ഓസ്ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു സൂര്യകുമാര്‍ യാദവ്. 2023 ലെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും  ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
 
 
എന്നാല്‍, നെറ്റിചുളിച്ചവര്‍ക്ക് മറുപടിയുമായി ഓസ്‌ട്രേലിയക്ക് എതിരെയുള്ള മത്സരത്തില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു. ടീമിനെ പരമ്പര വിജയത്തിലേക്ക് നയിച്ച രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടി സുര്യകുമാര്‍ യാദവ് തന്റെ മികച്ച പ്രകടനം തന്നെ പരമ്പരയില്‍ കാഴ്ചവച്ചു.

 
എന്നാല്‍, ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയാണ്:
 


''ഏകദിന ക്രിക്കറ്റില്‍ സൂര്യകുമാര്‍ ഇതുവരെ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. അവസാന 15-20 ഓവറുകളില്‍ മാത്രമാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അവിടെ അദ്ദേഹം തന്റെ ടി-20 കഴിവുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് പ്രശംസനീയം തന്നെയാണ്.
 
 
പക്ഷേ, ഹാര്‍ദിക്കിനും ഇഷാനും രാഹുലിനുമെല്ലാം അതേ കാര്യങ്ങള്‍ ചെയ്യാനാകും. അതുകൊണ്ടുതന്നെ, അയ്യര്‍ 4-ാം നമ്പര്‍ ഉറപ്പിച്ചു. സൂര്യകുമാറിന് ഇനിയും കാത്തിരിക്കേണ്ടി വരും. നാലാം നമ്പറില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് തിളങ്ങുന്ന പ്രകടനം കാഴ്ചവയ്‌ക്കേണ്ടിയും വരും.'
 
 


പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരമായി സ്പിന്നര്‍ ആര്‍ അശ്വിനെ 15 അംഗ ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന പരമ്പരയിലൂടെയാണ് അശ്വിന്റെ തിരിച്ചുവരവ്. ഇന്‍ഡോറില്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങള്‍ കളിക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. കൂടാതെ അശ്വിന്‍ രണ്ട് കളികളില്‍ നിന്നുമായി 4 വിക്കറ്റും വീഴ്ത്തി.
 
 


ഈ മാസം കളിച്ച പരമ്പരയ്ക്ക്  മുന്‍പ് അശ്വിന്‍ 2022 ല്‍ സൗത്ത് ആഫ്രിക്കയിലാണ് അവസാനമായി ഏകദിന പരമ്പര കളിച്ചത്.അക്സറിന് മാച്ച് ഫിറ്റ് ആവാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടിവരുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് നാഷണല്‍ സെക്ഷന്‍ പാനല്‍ അശ്വിനെ പരിഗണിച്ചത്. തുടര്‍ന്ന് ടീമിലെ മാറ്റത്തിനെ കുറിച്ച്  ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ സി സി) വ്യാഴാഴ്ച്ച അറിയിച്ചു.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് .
  
 
 
 

OTHER SECTIONS