/kalakaumudi/media/post_banners/7c6fd3a3ae91fa7b7aadb5b1b7121ce8ccbffd2d9ee244861f60ec7b298a42fb.jpg)
ഏഷ്യന്‍ കപ്പില്‍ ലെബനാനെ മൂന്ന് ഗോളിന് വീഴ്ത്തി ഖത്തറിന് ഗംഭീര തുടക്കം. ഗ്രൂപ്പ് എ യിലെ ഉദ്ഘാടന മത്സരത്തില്‍ ലെബനാനെയാണ് 3-0ത്തിന് വീഴ്ത്തിയത്. ഇരട്ടഗോളുകളുമായി അക്രം അഫിഫും, 56ാം മിനിറ്റില്‍ അല്‍ മുഈസ് അലിയും നേടിയ ഗോളുകളായിരുന്നു ഖത്തറിന് വിജയമൊരുക്കിയത്.
ശനിയാഴ്ച ദോഹയില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഹദ് അബ്ദുള്‍ സമദ് ശനിയാഴ്ച കളിക്കിറങ്ങില്ല. ഫിഫ റാങ്കിങ്ങില്‍ 25ാം സ്ഥാനത്തുള്ള ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ റാങ്കിംങ് 102ല്‍.
റാങ്കിങിലെ നില്‍പ്പ് തന്നെ രണ്ട് ടീമുകളുടേയും അന്തരം വ്യക്തമാക്കുന്നു. എന്നാല്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ സമീപകാലത്ത് ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്നതാണ് പ്രതീക്ഷയുടെ ഗ്രാഫിനെ ഉയര്‍ത്തുന്നത്. ഓസ്ട്രേലിയ, സിറിയ, ഉസ്ബെകിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പ്.
ഇന്ന് വിജയിച്ചില്ലെങ്കില്‍ പോലും സമനില പിടിച്ചാലും അടുത്ത പോരാട്ടങ്ങളില്‍ ഒരു വിജയമെങ്കിലും നേടിയാലും ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാം. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് സാധ്യത. ഉസ്ബെകിസ്ഥാനുമായി ഈ മാസം 18നും സിറിയയുമായി 23നുമാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍.ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് പോരാട്ടം.