ഇന്ത്യ പൊരുതിയിട്ടും... ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയക്ക് വിജയം

എഎഫ്സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.

author-image
Web Desk
New Update
ഇന്ത്യ പൊരുതിയിട്ടും... ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയക്ക് വിജയം

 

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.

കരുത്തരായ ഓസ്ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ ഇന്ത്യ തളച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൈവിട്ടു. സോക്കറൂസിന് വേണ്ടി ജാക്സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവരാണ് ഇന്ത്യന്‍ വല കുലുക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഓസ്‌ട്രേലിയയുടെ അധിപത്യമായിരുന്നു. ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നതോടെയാണ് ഓസ്‌ട്രേലിയക്ക് ആദ്യ പകുതിയില്‍ ഗോളുകള്‍ നേടാന്‍ കഴിയാതിരുന്നത്.

കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ വളരെ കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓസ്ട്രേലിയയുടെ ആക്രമണങ്ങള്‍ക്കിടയിലും ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായി.

afc asian cup football australia india