എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ്; ഇന്ത്യയുടെ മത്സരം നാളെ

ഏഷ്യയുടെ ഫുട്‌ബോള്‍ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് കളിക്കളത്തിലേക്കിറങ്ങുന്നത്.

author-image
Athira
New Update
എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ്; ഇന്ത്യയുടെ മത്സരം നാളെ

ഏഷ്യയുടെ ഫുട്‌ബോള്‍ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് കളിക്കളത്തിലേക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 9.30-നാണ് കിക്കോഫ്. ആതിഥേയരായ ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ ലെബനനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്‌റെയ്‌നോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ഖത്തറില്‍ 2022 ഒക്ടോബറില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ. ഏഷ്യന്‍ കപ്പിന് മുന്നോടിയായി പോര്‍ച്ചുഗീസുകാരനായ കാര്‍ലോസ് ക്വിറോസിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റിയത് ടീമിനെ ഉലച്ചിട്ടുണ്ടോയെന്നും കണ്ടറിയണം. പുതുതായി ചുമതലയേറ്റ സ്പാനിഷുകാരനായ ബര്‍ത്തലോമി ലോപ്പസിന്റെ കീഴിലാണ് ഖത്തര്‍ ഇറങ്ങുന്നത്.

 

 

 

 

 

 

 

 

news updates sports news Latest News