വീണ്ടും അട്ടിമറി വിജയം; ലങ്കയെ ദഹിപ്പിച്ചു!

ഏകദിന ലോകകപ്പില്‍ വീണ്ടും അട്ടിമറി വിജയം സ്വന്തമാക്കി അഫ്ഗാനിസ്താന്‍. ശ്രീലങ്കയെയും പരാജയപ്പെടുത്തി.

author-image
Web Desk
New Update
വീണ്ടും അട്ടിമറി വിജയം; ലങ്കയെ ദഹിപ്പിച്ചു!

പൂനെ: ഏകദിന ലോകകപ്പില്‍ വീണ്ടും അട്ടിമറി വിജയം സ്വന്തമാക്കി അഫ്ഗാനിസ്താന്‍. ശ്രീലങ്കയെയും പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ മറികടന്നത്. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്റുമായി പട്ടികയില്‍ ഓസ്‌ട്രേലിയക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി.

നേരത്തെ ശ്രീലങ്ക അഫ്ഗാനിസ്താന് 242 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. ടോസ് നേടിയ അപ്ഗാനിസ്താന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. 49.3 ഓവറില്‍ ലങ്കയെ 241 റണ്‍സിന് അഫ്ഗാനിസ്താന്‍ പുറത്താക്കി.

ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റെടുത്തു.

ലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്ന (15) ആറാം ഓവറില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക - ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് സഖ്യം ഇന്നിങ്സ് മുന്നോട്ടുനയിച്ചു.

60 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിസ്സങ്കയെ ഒമര്‍സായി മടക്കി. മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെന്‍ഡിസ് 50 റണ്‍സ് ചേര്‍ത്തു. 50 പന്തില്‍ നിന്ന് 39 റണ്‍സുമായി താരം മടങ്ങി.

40 പന്തില്‍ 36 റണ്‍സെടുത്ത സമരവിക്രമ 30-ാം ഓവറില്‍ പുറത്തായി. ചരിത് അസലങ്ക 22 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തീക്ഷണ 31 പന്തില്‍ നിന്ന് 29 റണ്‍സും മാത്യൂസ് 26 പന്തില്‍ നിന്ന് 23 റണ്‍സും നേടി.

 

afganistan srilanka world cup cricket