ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറോടൊപ്പം അഫ്ഗാൻ ടീമിന്റെ ഒരു സായാഹ്നം

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിന്റെ തലേ ദിവസം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറെ കാണാനും സംസാരിക്കാനും അഫ്ഗാനിസ്ഥാൻ ടീമിന് ഒരു അവസരം ലഭിച്ചു.

author-image
Hiba
New Update
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറോടൊപ്പം അഫ്ഗാൻ ടീമിന്റെ ഒരു സായാഹ്നം

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിന്റെ തലേ ദിവസം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറെ കാണാനും സംസാരിക്കാനും അഫ്ഗാനിസ്ഥാൻ ടീമിന് ഒരു അവസരം ലഭിച്ചു.

തിങ്കളാഴ്ച വൈകുന്നേരം വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, അഫ്ഗാൻ ടീമിനൊപ്പം സച്ചിൻ ഒരു പെപ്-ടോക്കിനായി ഒത്തുകൂടി. അടുത്ത 20 മിനിറ്റ് സച്ചിനെന്ന ഇതിഹാസത്തോട് ടീം സംവദിച്ചു.

അതിനുശേഷം സച്ചിൻ തന്റെ പഴയ സുഹൃത്ത് അജയ് ജഡേജ, അഫ്ഗാൻ കോച്ച് ജോനാഥൻ ട്രോട്ട് എന്നിവരോടൊപ്പം പിച്ചിൽ ചുറ്റിനടന്നു. കൂടാതെ ടീമിന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മിർവായിസ് അഷ്റഫുമായി അദ്ദേഹം ദീർഘനേരം സംസാരിച്ചു.

സച്ചിനെ കാണാനും സംസാരിക്കാനും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി വളരെ ആവേശത്തിലായിരുന്നു. "ഇത് അദ്ദേഹവുമായുള്ള ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയാണ്," ഷാഹിദി പുഞ്ചിരിയോടെ പറഞ്ഞു.“ഞങ്ങൾ എല്ലാവരും ആവേശഭരിതരാണ്, കാരണം അദ്ദേഹം കളിയിലെ ഇതിഹാസമാണ്. "ഒരു വിജയകരമായ കളിക്കാരനായി ഞങ്ങൾ അദ്ദേഹത്തെ ടിവിയിൽ കണ്ടിരുന്നു. നമ്മുടെ പല കളിക്കാർക്കും അദ്ദേഹം മാതൃകയാണ്,” അദ്ദേഹം പറഞ്ഞു.

afganisthan team cricket india sachin tendulkar