/kalakaumudi/media/post_banners/9fe1ef676e55252054f0be97e31f55698738e320f255562034df2e0f69c8abff.jpg)
അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്.ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുത്തു.
65 റണ്‍സോടെ ഉസ്മാന്‍ ഖവാജയും 38 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും മാര്‍നസ് ലാബുഷെയ്‌നിന്റെയും വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
അശ്വിനും ഷമിക്കുമാണ് വിക്കറ്റ്.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയപ്പോള്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ച ടീമില്‍ ഓസീസ് മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.