റുപേ പ്രൈം വോളിബോള്‍ ലീഗ്; അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് ജയം

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മുന്നാം സീസണില്‍ മുംബൈ മിറ്റിയോഴ്സിനെതിരെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് ആവേശകരമായ വിജയം.

author-image
Athira
New Update
റുപേ പ്രൈം വോളിബോള്‍ ലീഗ്; അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മുന്നാം സീസണില്‍ മുംബൈ മിറ്റിയോഴ്സിനെതിരെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന് ആവേശകരമായ വിജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍-1512, 1511, 1416, 1315,1513.

അഹമ്മദാബാദിന്റെ നന്ദഗോപാലാണ് കളിയിലെ മികച്ച താരം. നാലാം ജയത്തോടെയാണ് മുംബൈയെ മറികടന്ന് അഹമ്മദാബാദ് മുന്നിലെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന്റെ നന്ദയുടെ ആക്രമണങ്ങള്‍ മുംബൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. അതേസമയം മുത്തുസാമി അപ്പാവു അറ്റാക്കര്‍മാര്‍ക്ക് വേഗത്തില്‍ അവസരമൊരുക്കികൊണ്ടിരുന്നു.

അവസാന മിനിറ്റുകളില്‍ നിര്‍ണായക ബ്‌ളോക്കുകളിലൂടെ ശിഖര്‍ സിങ് കോച്ച് ഡ്രാഗണ്‍ മിഹയ്ലോവിച്ചിന്റെ വിശ്വാസം കാത്തു. സൂപ്പര്‍ സെര്‍വിലൂടെ നന്ദ സെറ്റും ജയവും അഹമ്മദാബാദിന് നല്‍കി. നാലില്‍ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

 

 

 

 

sports news Latest News sports updates