അഹമ്മദാബാദ് ടെസ്റ്റ്: വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ, കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഓസീസ്

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കടന്ന് ഓസ്‌ട്രേലിയ.

author-image
Priya
New Update
അഹമ്മദാബാദ് ടെസ്റ്റ്: വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ, കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഓസീസ്

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കടന്ന് ഓസ്‌ട്രേലിയ.

255-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ബാറ്റിംഗ് മികവില്‍ ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 347 റണ്‍സിലെത്തി.

150 റണ്‍സ് നേടി ഖവാജയും 95 റണ്‍സോടെ ഗ്രീനുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 177 റണ്‍സ് നേടി.

india australia ahmedabad test