അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമിനൊപ്പം നിന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാര്‍

ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ടെസ്റ്റിന്റെ ടോസിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഗ്രൗണ്ട് സന്ദര്‍ശിച്ചു.

author-image
Priya
New Update
അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമിനൊപ്പം നിന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാര്‍

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ടെസ്റ്റിന്റെ ടോസിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഗ്രൗണ്ട് സന്ദര്‍ശിച്ചു.

ടോസിന് മുമ്പ് ഇരുവരും ഗ്രൗണ്ട് വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു.ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും ടെസ്റ്റ് ക്യാപ്പ് കൈമാറിയതും നരേന്ദ്ര മോദിയായിയിരുന്നു.

പിന്നീട് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഫോട്ടോ ഗ്യാലറി ഇരുവരും സന്ദര്‍ശിച്ചിരുന്നു.ദേശീയ ഗാനത്തിന്റെ സമയത്ത് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു.

അതിന് മുമ്പ് താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്യുകയും ചെയ്തു. രണ്ട് ടീമിന്റെ ക്യാപ്റ്റന്മാര്‍ അനുഗമിച്ചു.ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

india australia ahmedabad test