ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക്

By Priya.13 03 2023

imran-azhar

 

അഹമ്മദാബാദ്: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഒന്നിന് 73 എന്ന നിലയിലാണ്.

 

ലഞ്ചിന് പിരിയുമ്പോള്‍ 18 റണ്‍സ് പിറകിലാണ് ഓസീസ്.ട്രാവിസ് ഹെഡ് (45), മര്‍നസ് ലബുഷെയ്ന്‍ (22) എന്നിവരാണ് ക്രീസില്‍. മാത്യൂ കുനെമാന്റെ (6) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 

 

ആര്‍ അശ്വിനാണ് വിക്കറ്റ്.ആദ്യ സെഷനില്‍ കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങള്‍ പടുത്തിയത്.ഹെഡ് ഇതുവരെ 96 പന്തുകള്‍ നേരിട്ടു. ലബുഷെയ്ന്‍ 85 പന്തുകളും.

 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും.

 

 

 

OTHER SECTIONS