റഫറിമാര്‍ക്കെതിരെ വിമര്‍ശനം; കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ചിന് വിലക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് വിലക്ക്.

author-image
anu
New Update
റഫറിമാര്‍ക്കെതിരെ വിമര്‍ശനം; കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ചിന് വിലക്ക്

 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് വിലക്ക്. ഐഎസ്എലില്‍ ചെന്നൈ എഫ്‌സിക്കെതിരായ മത്സരത്തിനു ശേഷമാണ് റഫറിമാര്‍ക്കെതിരെ വുക്കൊമനോവിച്ച് വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയാകും.

കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. ബ്ലാസ്റ്റേഴ്സിന് നാല് കോടിയായിരുന്നു പിഴ ചുമത്തിയിരുന്നത്.

 

Kerala Blasters sports news Latest News