/kalakaumudi/media/post_banners/b92431534ab6d9409baef0132330fa413fe922d37fc1d8fd02eefd867bd5dd90.jpg)
മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് അജയ് ജഡേജയെ മെന്ററായി നിയമിച്ചത്.
2015ല്‍ ഏകദിന ലോകകപ്പില്‍ അരങ്ങേറിയ അഫ്ഗാനിസ്ഥാന് സ്‌കോട്‌ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. 2019 ലെ ലോകകപ്പിന് ഒന്‍പത് മത്സരങ്ങളിലും പരാജയപ്പെട്ടു.
ഒക്ടോബര്‍ ഏഴിനാണ് ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ നേരിടും. 11 ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-അഫ്ഗാന്‍ പോരാട്ടവും നടക്കും.
ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസ്സന്‍, റഹ്‌മത്ത് ഷാ, നജിബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹ്‌മദ്, ഫസല്‍ഹഖ് ഫാറൂഖി, അബ്ദുല്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്.