/kalakaumudi/media/post_banners/e49088aeb141a7a0d724f5ed8ca26e2a893605cb542d8c66a8677021258f1742.jpg)
ന്യൂഡല്‍ഹി: മുന്‍ താരം അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായി നിയമിതനായി. അശോക് മല്‍ഹോത്ര, സുലക്ഷണ നായിക്, ജതിന്‍ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതിയാണ് അജിതിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
മറ്റ് അപേക്ഷകര്‍ ഉണ്ടായിരുന്നില്ല.ശിവ്സുന്ദര്‍ ദാസ്, സുനില്‍ അങ്കോള, സുബ്രതോ ബാനര്‍ജി, എസ്. ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ നേരത്തേ കമ്മിറ്റിയിലുണ്ട്.
ചില വിവാദ പ്രസ്താവനയെ തുടര്‍ന്ന് അധ്യക്ഷനായിരുന്ന ചേതന്‍ ശര്‍മ ഫെബ്രുവരിയില്‍ രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് 45-കാരനായ അഗാര്‍ക്കറുടെ നിയമനം.
പേസ് ബൗളറായ അജിത് അഗാര്‍ക്കര്‍ ഇന്ത്യയ്ക്കുവേണ്ടി 26 ടെസ്റ്റും 191 ഏകദിനവും മൂന്നു ട്വന്റി 20-യും കളിച്ചു. എല്ലാ ഫോര്‍മാറ്റിലുമായി 349 വിക്കറ്റും 1855 റണ്‍സും നേടി. 2007-ല്‍ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20-യിലാണ് അവസാനം കളിച്ചത്.