സീസണ്‍ കപ്പ് ടൂര്‍ണമെന്റ് ടൂര്‍ണമെന്റ്; ഇന്റര്‍ മയാമിയെ തകര്‍ത്ത് അല്‍ ഹിലാല്‍

റിയാദ് പ്രീ സീസണ്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്റര്‍ മയാമിയ്ക്ക് തോല്‍വി.

author-image
Athira
New Update
സീസണ്‍ കപ്പ് ടൂര്‍ണമെന്റ് ടൂര്‍ണമെന്റ്; ഇന്റര്‍ മയാമിയെ തകര്‍ത്ത് അല്‍ ഹിലാല്‍

റിയാദ്; റിയാദ് പ്രീ സീസണ്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്റര്‍ മയാമിയ്ക്ക് തോല്‍വി. സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലാണ് ഇന്റര്‍ മയാമിയെ 4-3ന് തോല്‍പ്പിച്ചത്. ആദ്യ അരമണിക്കൂറില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി അല്‍ ഹിലാല്‍ മത്സരത്തില്‍ പിടിമുറുക്കി. 10ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചും അബ്ദുല്ല അല്‍ ഹംദാനുമാണ് സൗദി ക്ലബ്ബിനെ മുന്നിലെത്തിച്ചത്. ഇന്റര്‍ മിയാമി താരങ്ങളായ മെസിയും ലൂയി സ്വാരെസും സ്‌കോര്‍ ചെയ്തിട്ടും. പ്രീ സീസണ്‍ പോരാട്ടം പിടിച്ചെടുക്കാന്‍ സാധിച്ചില്ല.

34ാം മിനിറ്റില്‍ ലൂയി സ്വാരെസിലൂടെ മയാമി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ അല്‍ ഹിലാലിനായി ബ്രസീലിയന്‍ താരം മൈക്കല്‍ മൂന്നാം ഗോള്‍ നേടി. ഇടവേളയ്ക്കു ശേഷം ശക്തമായി മത്സരത്തില്‍ തിരിച്ചെത്തിയ മയാമി കളി 33 എന്ന നിലയിലെത്തിച്ചു. 54ാം മിനിറ്റില്‍ ലയണല്‍ മെസ്സി പെനല്‍റ്റി ഗോളും 55ാം മിനിറ്റില്‍ ഡേവിഡ് റൂയിസിന്റെ വക ഗോളുമെത്തി.

88ാം മിനിറ്റില്‍ അല്‍ ഹിലാലിന്റെ ഗോള്‍ പിറന്നു. മാല്‍കോമിന്റെ വകയായിരുന്നു ഗോള്‍. മേജര്‍ ലീഗ് സോക്കര്‍ 2024 സീസണിനു മുന്നോടിയായി പ്രീസീസണ്‍ പര്യടനത്തിലാണ് ഇന്റര്‍ മയാമി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന അല്‍ നസ്‌റിനെതിരെയും ഇന്റര്‍ മയാമി സൗഹൃദ മത്സരം കളിക്കും. അതിനു ശേഷം ഹോങ്കോങ്ങിലും ജപ്പാനിലും ഇന്റര്‍ മയാമിക്കു മത്സരങ്ങളുണ്ട്. ഫെബ്രുവരി 21നാണ് എംഎല്‍എസ് മത്സരങ്ങള്‍ തുടങ്ങുന്നത്.

news updates sports news Latest News