/kalakaumudi/media/post_banners/83790ef9c56dbd5194d1f753f451543fe774e2bc998fab3a74eb8b491e801e5d.jpg)
പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കി.പാരീസ് സെയിന്റ് ജർമെയ്ൻ ക്ലബ്ബുമായുള്ള കരാർ മെസ്സി പുതുക്കാൻ നിലവിൽ സാധ്യതകളില്ലെന്നാണ് റിപ്പോർട്ടുകൾ.ഇതിനിടയിലാണ് മെസ്സിയെ നോട്ടമിട്ട് സൗദി ക്ലബ്ബായ അൽ ഹിലാൽ രംഗത്തെത്തിയതായി വാർത്തകൾ വന്നത്.
വീണ്ടും ഇത്തരം വാർത്തകൾ സജീവ ചർച്ചയാകുകയാണ്.ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഫാബ്രിസ്യോ റോമനോയുടെ ട്വീറ്റാണ് ഇതിനു കാരണം.സൗദി ക്ലബ്ബായ അൽ ഹിലാൽ മെസ്സിയെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും പ്രതിമാസം 400 മില്യൺ യൂറോ പ്രതിഫലം വാഗ്ദാനം ചെയ്തെന്നുമാണ് ട്വീറ്റ്.
എന്നാൽ യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സിയുടെ പ്രഥമ പരിഗണനയെന്നും ട്വീറ്റിൽ പറയുന്നു.പിഎസ്ജിയിൽ തന്നെ മെസ്സി തുടരുമോ അതോ റൊണാൾഡോയ്ക്ക് പിന്നാലെ സൗദിയിലേക്ക് പറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.റൊണാൾഡോയുടെ ക്ലബ്ബായ അൽ നസറിന്റെ എതിരാളിയാണ് അൽ ഹിലാൽ.