എ എഫ് സി ചാമ്പ്യന്‍സ് ലീഗ്; അല്‍ ഫൈഹയെ തോല്‍പ്പിച്ച് അല്‍ നസര്‍

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ ക്വാര്‍ട്ടര്‍ ഫെനലില്‍. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ അല്‍ നസര്‍ അല്‍ ഫൈഹയെ തോല്‍പ്പിച്ചു.

author-image
Athira
New Update
എ എഫ് സി ചാമ്പ്യന്‍സ് ലീഗ്; അല്‍ ഫൈഹയെ തോല്‍പ്പിച്ച് അല്‍ നസര്‍

 

റിയാദ്: എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ ക്വാര്‍ട്ടര്‍ ഫെനലില്‍. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ അല്‍ നസര്‍ അല്‍ ഫൈഹയെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസറിന്റെ വിജയം. ആദ്യ പാദത്തില്‍ അല്‍ നസറിന് ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ വല ചലിച്ചു. പോര്‍ച്ചുഗീസ് വിങ്ങര്‍ ഒട്ടാവിയോയുടെ ഗോളില്‍ അല്‍ നസര്‍ മുന്നിലെത്തി. മത്സരത്തില്‍ റോണോയും സംഘവും സമഗ്രാധിപത്യം പുലര്‍ത്തി.

അല്‍ നസറിന്റെ കൈവശമായിരുന്നു പന്തിന്റെ നിയന്ത്രണം. 86-ാം മിനിറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ കൂടി ആയതോടെ അല്‍ നസര്‍ സംഘം തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

 

sports news Latest News news updates