ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ തായിയെ തകർത്ത് അൽ നാസർ

By Hiba .30 09 2023

imran-azhar

 

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ രക്ഷകനായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വെള്ളിയാഴ്ച നടന്ന എവേ മത്സരത്തില്‍ അല്‍ തായിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് അല്‍ നസര്‍ പരാജയപ്പെടുയത്. മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സംഭാവന. 87-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് അല്‍ നസറിനു വേണ്ടി ഗോൾ നേടിയത്.

 

 

സൗദിയിലെ പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ മുസൈദ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു കളി. ആദ്യം അല്‍ നസറാണ് ലീഡ് നേടിയത്.32-ാം മിനിറ്റില്‍ ടാലിസ്‌കയാണ് അല്‍ നസറിനെ മുന്നിലെത്തിച്ചത്. ഗോളിന് വഴിയൊരുക്കിയത് റൊണാള്‍ഡോയും. പിന്നീട് അല്‍ നാസറിന് ലീഡ് നിലനിർത്താൻ സാധിച്ചില്ല.

 

 

സെക്കന്റ് ഹാഫിൽ അല്‍ തായ് സമനില പിടിച്ചെങ്കിലും. 79-ാം മിനിറ്റില്‍ വിര്‍ജില്‍ മിസിദാനിലൂടെയാണ് ആതിഥേയര്‍ തിരിച്ചടിച്ചത്. എന്നാല്‍ അല്‍ നസറിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവതരിച്ചു. 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് റൊണാള്‍ഡോ ടീമിന്റെ വിജയം ഉറപ്പിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി അല്‍ നസര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.

OTHER SECTIONS