/kalakaumudi/media/post_banners/9a755e2266da94dbc349491eaf84893f563cfb1b0b253616c4588734f0dd6163.jpg)
റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തോല്‍വി. പോയിന്റ് പട്ടികയില്‍ പിന്നിലായിരുന്ന അല്‍ റീഡാണ് അല്‍ നസറിനെ വീഴ്ത്തിയത്. 3-1 ഗോളുകള്‍ക്കാണ് അല്‍ റീഡിന്റെ വിജയം. 18-ാം മിനിറ്റില്‍ കരിം എല്‍ ബെര്‍കൗയുടെ ഗോളില്‍ അല്‍ റീഡ് മുന്നിലെത്തി. 24 മിനിറ്റില്‍ അല്‍ നസര്‍ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോളി പോസ്റ്റില്‍ അടിച്ചെങ്കിലും അയ്മാന്‍ യഹ്യ കൃത്യമായി ഇടപെട്ടതോടെ 1-1 എന്ന നിലയിലായി ഗോള്‍.
രണ്ടാം പകുതിയോടെ അല്‍ റീഡ് പന്ത് ചലിപ്പിച്ചു. മൊഹമ്മദ് ഫൗസെര്‍ ആണ് ഗോള്‍ നേടിയത്. 87-ാം മിനിറ്റിലെ ആമിര്‍ സയുദിന്റെ ഗോള്‍ നേട്ടം കൂടെയായതോടെ 3-1ന്റെ വിജയം അല്‍ റീഡ് ആഘോഷിച്ചു.മത്സരത്തിന്റെ പകുതി ശതമാനവും പന്ത് നിയന്തിച്ചത് അല്‍ നസര്‍ ആണെങ്കിലും അല്‍ റീഡിനോട് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അല്‍ റീഡ് 13-ാം സ്ഥാനത്തേയ്ക്കുയര്‍ന്നു. അല്‍ നസര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള അല്‍ റീഡുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിനുള്ളത്.