/kalakaumudi/media/post_banners/2e72fcfd47ae34d2effed31cf2a4d7a9efd9f5155ae8faaa2d20a144fea4b9e3.jpg)
തിരുവനന്തപുരം: ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഓള്‍ ഇന്ത്യ ഇപിഎഫ് കബഡി ടൂര്‍ണമെന്റ്. ഡയറക്ടര്‍ ജനറല്‍ (ജയില്‍) ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ് ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ പിഎഫ് കമ്മിഷണര്‍ ആശിഷ് കുമാര്‍, ഇപിഎഫ് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഒബ്‌സര്‍വര്‍ രാഖി ചക്രവര്‍ത്തി എന്നിവരും സന്നിഹിതരായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് സോണ്‍, സൗത്ത് സോണിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണ്‍ സെന്‍ട്രല്‍ സോണിനെ പരാജയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം നടന്ന മത്സരങ്ങളില്‍ സെന്‍ട്രല്‍ സോണ്‍, വെസ്റ്റ് സോണിനെയും സൗത്ത് സോണ്‍, നോര്‍ത്ത് സോണിനെയും പരാജയപ്പെടുത്തി. ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും. വൈകുന്നേരം നാലു മണിക്ക് ചീഫ് സെക്രട്ടറി വി പി ജോയി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.