നെയ്മറിനെതിരെ ആരോപണവുമായി ഹംഗേറിയന്‍ മോഡല്‍; 26 കോടി രൂപ ആവശ്യപ്പെട്ടു

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ ആരോപണവുമായി ഹംഗേറിയന്‍ മോഡല്‍.

author-image
Athira
New Update
നെയ്മറിനെതിരെ ആരോപണവുമായി ഹംഗേറിയന്‍ മോഡല്‍; 26 കോടി രൂപ ആവശ്യപ്പെട്ടു

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ ആരോപണവുമായി ഹംഗേറിയന്‍ മോഡല്‍. അവരുടെ പത്ത് വയസുകാരി മകളുടെ അച്ഛന്‍ നെയ്മറാണെന്ന ആരോപണം ഉന്നയിച്ചു. ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

2013ല്‍ ദേശീയ ടീമിനൊപ്പം ബൊളിവീയില്‍ എത്തിയേേപ്പാള്‍ പരിചയപ്പെട്ട് ശാരീരികമായി അടുപ്പത്തിലായെന്നും അതില്‍ പെണ്‍കുട്ടി ജനിച്ചെന്നും യുവതി പറഞ്ഞു. നെയ്മറെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് യുവതി പറയുന്നത്.

സാവോ പോളോയിലെ കുടുംബ കോടതിയില്‍ മോഡല്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ ഭാവിക്കായി 26 കോടി രൂപയും ഇതിനൊപ്പം 10 വര്‍ഷം വളര്‍ത്തിയതിന്റെ ചെലവായി 20 മില്യണും ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന് 13കാരനായ ഒരു മകനും ബ്രൂണ ബിയാന്‍കാര്‍ഡി എന്ന മോഡലില്‍ മറ്റൊരു കുഞ്ഞും അടുത്തിടെ ജനിച്ചിരുന്നു. ഇവര്‍ വേര്‍പിരിഞ്ഞ ശേഷമായിരുന്നു ഇത്. അമാന്‍ഡ കിമ്പേര്‍ലി എന്ന മോഡലും താരത്തിനെതിരെ സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.

 

sports news Latest News news updates