രാഷ്ട്രീയം വിട്ട അംബാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക്; മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചേക്കും

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അംബാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു.

author-image
anu
New Update
രാഷ്ട്രീയം വിട്ട അംബാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക്; മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചേക്കും

 

ഹൈദരബാദ്: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അംബാട്ടി റായുഡു വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കാന്‍ ഒരുങ്ങിയ റായുഡു തീരുമാനം മാറ്റുകയും പാര്‍ട്ടി വിട്ടതും ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍, മറ്റ് പാര്‍ട്ടികളിലേക്കല്ല പകരം ക്രിക്കറ്റ് ക്രീസിലേക്ക് തന്നെ മടങ്ങുകയാണെന്ന് താരം പ്രഖ്യാപിച്ചു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിശ്വസ്തനായ മധ്യനിര താരം ഇനി കളിക്കുക മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരിക്കും. പക്ഷേ, ഐപിഎല്ലിലായിരിക്കില്ല മറിച്ച് യു.എ.ഇയില്‍ നടക്കുന്ന ടി 20 ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ടീമായ മുംബൈ ഇന്ത്യന്‍ എമിറേറ്റ്സ് ടീമിനുവേണ്ടിയായിരിക്കും റായുഡു ഇനി ബാറ്റേന്തുക.

സജീവ രാഷ്ട്രീയത്തിലുള്ളവര്‍ക്ക് ലീഗില്‍ കളിക്കാന്‍ വിലക്കുള്ളതിനാലാണ് രാഷ്ട്രീയം വിട്ടതെന്നും റായുഡു എക്സിലൂടെ അറിയിച്ചു. ഐപിഎല്ലിന് പുറമെ യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കന്‍ ലീഗിലും മുംബൈ ഇന്ത്യന്‍സിന് എംഐ എമിറേറ്റ്സെന്നും എംഐ കേപ്ടൗണ്‍ എന്നുമുള്ള പേരുകളിലാണ് ടീമുള്ളത്.

 

cricket sports news ambatti rayudu Latest News