ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍.

author-image
Shyma Mohan
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍. ഓസ്ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്- ലൂക് സാവില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 5-7, 6-3.

വനിതാ ഡബിള്‍സിലും സാനിയ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-2, 7-5. ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിയ സാനിയ- അന്ന ടീം സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ഒരു സെര്‍വ് ഭേദിച്ച മത്സരം സ്വന്തമാക്കി അടുത്ത റൗണ്ടില്‍ കടക്കുകയും ചെയ്തു.

australian open 2023 sania mirza rohan bopanna