ഇന്ത്യന്‍ ഓര്‍ ബ്രിട്ടിഷ്; വിരാട്-അനുഷ്‌ക ദമ്പതികളുടെ മകന്റെ പൗരത്വ ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവം

വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കോലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

author-image
Athira
New Update
ഇന്ത്യന്‍ ഓര്‍ ബ്രിട്ടിഷ്; വിരാട്-അനുഷ്‌ക ദമ്പതികളുടെ മകന്റെ പൗരത്വ ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവം

ന്യൂഡല്‍ഹി: വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കോലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 15ന് പിറന്ന ആണ്‍കുഞ്ഞിന് അകായ് എന്നും പേര് നല്‍കി. അകായ് എന്ന വേറിട്ട പേരിന്റെ അര്‍ത്ഥവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും അതിനാല്‍ ഇന്ത്യന്‍ പൗരത്വമാണോ ബ്രിട്ടിഷ് പൗരത്വമാണോ തിരഞ്ഞെടുക്കുക എന്നതില്‍ സജീവ ചര്‍ച്ചകളും നടന്നു.

 

ഫെബ്രുവരി 15ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് അകായ് ജനിച്ചത്. അകായ് ജനിച്ചത് യുകെയിലാണെങ്കിലും അത് പൗരത്വം അവകാശപ്പെടാനുള്ള കാരണമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. കോലിയ്ക്കും അനുഷ്‌കയ്ക്കും ബ്രിട്ടനില്‍ സ്വത്ത് വകകളുണ്ടെങ്കിലും മക്കള്‍ ബ്രിട്ടീഷ് പൗരത്വത്തിന് അര്‍ഹരല്ല. എന്നാല്‍ അകായ്ക്ക് യുകെ പാസ്പോര്‍ട്ട് ലഭിക്കും. കുട്ടിയുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ബ്രിട്ടിഷ് പൗരനാണെങ്കില്‍ മാത്രമേ കുട്ടിയെ സമാന രീതിയില്‍ കണക്കാക്കാനാകൂ എന്നാണ് നിയമം.

 

ഈ വാരമാദ്യം കോലി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. 'ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു' എന്നാണ് വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

sports news Latest News sports updates