/kalakaumudi/media/post_banners/6e064f5cfcc3a94057401d8b5726f84a491866cd6794deb1a8d8c51d36762ec2.jpg)
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ചൈനീസ് പര്യടനം മാര്‍ച്ച് 18 മുതല്‍ 26 വരെ നടക്കും. ഐവറി കോസ്റ്റിനെതിരെയും നൈജീരിയയ്‌ക്കെതിരെയുമാണ് അര്‍ജന്റീന മത്സരിക്കുക. മാര്‍ച്ച് 23ന് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ മത്സരം ലയണല്‍ മെസ്സിക്ക് നഷ്ടമാകും. ഈ സമയത്ത് അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് അവരുടെ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ലബുകളോട് ദേശീയ ടീമിനായി താരങ്ങളെ വിട്ടുതരണമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍ മയാമിയുടെ മേജര്‍ ലീഗ് സോക്കറിലെ ആദ്യ മത്സരം ഫെബ്രുവരി 21 മുതലാണ്. ജൂണ്‍ 21ന് കാനഡയോ ട്രിനിഡാഡ് ആന്റ് ടുബാഗോയോ അര്‍ജന്റീനയ്ക്ക് എതിരാളികളാകുമൊണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പെറുവും ചിലിയുമായാണ് അര്‍ജന്റീന ഏറ്റുമുട്ടുക.