/kalakaumudi/media/post_banners/4288119c8d8aef33d9b4d6d26b5d4ca7713365570b8ee23f9019afb469e604d6.jpg)
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം 2025 ഒക്ടോബര്‍ 25-ന് ആരംഭിക്കും. മൂന്നുമത്സരങ്ങളാകും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല.2022 ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ.
മലപ്പുറം മഞ്ചേരി പയ്യനാട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിലും മത്സരം നടത്താന്‍ ലക്ഷ്യമിടുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 100 കോടി രൂപയോളം ചെലവുവരുന്ന മത്സരങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റ് വില്‍പ്പനയിലൂടെയും പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ ഗോള്‍ പരിശീലന പദ്ധതിയുമായി അര്‍ജന്റീനയിലെ സാങ്കേതികവിദഗ്ധരുടെ സഹകരണം ഈ വര്‍ഷം തുടങ്ങും.