/kalakaumudi/media/post_banners/1477523b41d1f4e6e8009f762e5c735982b968b31fac40f3c2a020efc8b26a54.jpg)
മലപ്പുറം: ഫുട്‌ബോള്‍ ആരാധകരുടെ ഹരമായ അര്‍ജന്റീന ടീം ഇനി കേരളത്തില്‍ കളിക്കും. ടീം കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ഇ മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. അവ വ്യക്തമാകണമെങ്കില്‍ കേരള സര്‍ക്കാരും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും സാമ്പത്തികം ഉള്‍പ്പെടെയുള്ള വശങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുമുണ്ട്.
അതേസമയം വിദേശ ടീമുകള്‍ കേരളത്തില്‍ കളിക്കാനെത്തുമെന്നതു തീര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു. മെസ്സിയെയും സംഘത്തെയും കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചത്. ഈ വര്‍ഷം പകുതിയോടെ കേരളത്തിലേക്കു വരാനുള്ള സന്നദ്ധത അര്‍ജന്റീന ടീം അറിയിച്ചതായാണു സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
